UPDATES:

About Us

Trust… Nothing Else...!

തവനൂർ സർവീസ് സഹകരണ ബാങ്ക്

സഹകരണത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ തവനൂരിലെ ഗ്രാമീണ ജനത ആശയാവിഷ്കാരമായി ആരംഭിച്ച തവനൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനവീഥിയിൽ പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. 436 പേരിൽ നിന്ന് ശേഖരിച്ച 4730 രൂപ പ്രവർത്തനമൂലധനവുമായി 03-03-1963ൽ പ്രവർത്തനമാരംഭിച്ചു.

നിലവിൽ 55 കോടി പ്രവർത്തനമൂലധനവുമായി ജില്ലയിലെ ക്ലാസ് I സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ഹെഡ് ഓഫീസിനു പുറമേ അയങ്കലത്ത് മെയിൻ ബ്രാഞ്ചും തൃക്കണാപുരം, തവനൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും ഉണ്ട്. കര്ഷകസേവനകേന്ദ്രവും പ്രവർത്തിക്കുന്നു. പതിനൊന്നങ്ങ് ഭരണസമിതി പ്രവർത്തനനേതൃത്ത്വമായിട്ടുണ്ട്, 16 തസ്തിക ജീവനക്കാരടക്കം 33 പേർ ജീവനക്കാരായിട്ടുണ്ട്.

ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉൾപ്പെടുത്തലിനും ഉയർപ്പിനും വേണ്ടി രൂപംകൊണ്ട സഹകരണ സംഘത്തിന് ഇന്ന് ഒരു ദേശസാൽകൃത ബാങ്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകാൻ സാധിക്കുന്നു. സഹകരണ താൽപര്യം മുൻനിർത്തി വിപണിയിലുള്ള ഇടപെടൽ മൂലവും മറ്റു സേവനങ്ങളാലും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ശോഭകരമാക്കുന്നു. സമസ്ത മേഖലകളിലും സമഗ്ര ഇടപെടൽ വഴി സഹകരണത്തിന്റെ മഴവില്ലഴകൊരുകിയുള്ള പ്രയാണത്തിൽ നാടേകിയ കലവറയില്ലാത്ത പിന്തുണയാണ് കരുത്ത്.

തവനൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയുടെ തെക്കേഅറ്റത്ത് ഭാരതപുഴയുടെ ഓരം ചേർന്ന് സ്ഥിതിചെയുന്ന പഞ്ചായത്താണ് തവനൂർ. കുറ്റിപ്പുറം, പൊന്നാനി, എടപ്പാൾ എന്നിവ സമീപ ടൗണുകളാണ്. കുറ്റിപ്പുറം സ്റ്റേഷനാണ് സമീപ റെയിൽവേ.25.28 ച .കി മീറ്റർ വിസ്തൃതിയിലുള്ള പഞ്ചായത്തിൽ 520 ഹെക്ടർ കൃഷിഭൂമിയാണ്. 40,000ത്തോളം ജനസംഖ്യയുള്ള പഞ്ചായത്തിൽ ൧൯ വാർഡുകളുണ്ട്. കാർഷിക സർവകലാശാല , സീഡ് ഫാം , കൃഷി വിജ്ഞാനകേന്ദ്രം , കെൽട്രോൺ , സെൻട്രൽജയിൽ ,റെസ്ക്യൂഎഹോം, പ്രതീക്ഷാഭവൻ , മഹിളാമന്ദിരം, വൃദ്ധമന്ദിരം,തവനൂർ ഗവ:കോളേജ് , അസാപ്, എം ഇ സ് എഞ്ചിനീയറിംഗ് കോളേജ് , എന്നിവയും മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട് . യുവജന ക്ലബ്ബുകൾ, വായനശാലകൾ, ഒപ്പം മിനിപമ്പ, സർവ്വോദയമേള എന്നിവയും പ്രധാനമാണ്. ആരാധനാ കേന്ദ്രകളും സാംസ്കാരിക ഈടുവെപ്പുകളായി അവിടുത്തെ ഉത്സവങ്ങളും നേർച്ചകളും നടന്നുവരുന്നു.