UPDATES:

About US

History of TSCB!

History

പ്രാദേശിക ഭരണസംവിധാനങ്ങളെ ഏകോപിപ്പിച്ച് പഞ്ചായത്തീരാജ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ 1962ല്‍ കേരളമൊകെ പഞ്ചായത്തുകള്‍ നിലവില്‍ വരികയുണ്ടായി. തവനൂരില്‍ 1963ലാണ് ശ്രീ. സി. മാധവന്‍ പ്രസിഡണ്ടായി 11 അംഗ ഭരണസമിതിയുമായി പഞ്ചായത്ത് നിലവില്‍ വന്നത്.

കൃഷിയെ ആശ്രയിച്ച് കര്‍ഷക – കര്‍ഷക തൊഴിലാളികള്‍, മൃഗസംരക്ഷണം ഉള്‍പ്പെടെ അനുബന്ധമേഖലകള്‍ എന്നിവ സാമ്പത്തിക അടിത്തറയിട്ട പ്രദേശം എന്നതിനാല്‍ ഈ മേഖലയുടെ ശാക്തീകരണം ആയിരുന്നു ആദ്യ വെല്ലുവിളിയും കടമയും. പിന്തുണയേകാന്‍ ഒരു സാമ്പത്തിക പ്രസ്ഥാനം എന്ന അനിവാര്യതയില്‍ നിന്നാണ് സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതയിലേക്കെത്തുന്നത്. ദീര്‍ഘദര്‍ശികളായ ആദ്യപഥികരുടെ കൂട്ടായ പരിശ്രമത്തില്‍ 1963 മാര്‍ച്ച് 3 ന് തവനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

തവനൂര്‍മന വാസുദേവന്‍ നമ്പൂതിരിയാണ് ആദ്യപ്രസിഡണ്ട്.തവനൂരില്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടെ രണ്ട് മുറി പീടികയില്‍ ഓഫീസും കണ്ടെത്തി. 360 മെമ്പര്‍മാരും 3325 രൂപ ഓഹരിമൂലധനവുമായി ആരംഭിച്ച ബാങ്ക് തവനൂരിനൊപ്പം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ആറ് പതിറ്റാണ്ട് പിന്നിടുന്നസന്തോഷം പങ്ക് വെക്കുന്നു.

അക്കാലത്ത് വലിയ പ്രയാസവും പ്രതി സന്ധിയുമുണ്ടായിരുന്ന വളം ലഭ്യതയുടെ പ്രശ്‌നം മറികടക്കാന്‍ FACT യുടെ ഡീലര്‍ഷിപ്പ് എടുത്ത് വളം ഡിപ്പൊ ആരംഭിച്ചത് കര്‍ഷകര്‍ക്ക് ചെറുതല്ലാത്ത ആശ്വാസമേകി. കടുത്ത ഭക്ഷ്യക്ഷാമകാലമായ തൊട്ടടുത്തവര്‍ഷം 1964 ലെ വെല്ലുവിളി ജനങ്ങള്‍ക്ക് ഭക്ഷണമെ ത്തിക്കുക എന്നതായിരുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി റേഷന്‍ഷാപ്പുകള്‍ ആരംഭിച്ച് ജനങ്ങള്‍ക്കാശ്രയമായെത്തി. തവനൂര്‍, അതളൂര്‍, കടകശ്ശേരി, തൃക്കണാപുരം, മറവഞ്ചേരി, കാലടി, പോത്തനൂര്‍ എിവിടങ്ങളിലാണ് തുടക്കമിട്ടത്. 1977 വരെ ഇത് തുടർന്നു.

പഞ്ചായത്തിലെ വലിയവിഭാഗം കര്‍ഷകര്‍ നേരിട്ട മറ്റൊരു പ്രശ്‌നമായിരുന്നു അവരുടെ ചെറുകിട തോട്ടവിളകളുടെ വിപണനം. കശുവണ്ടി സംഭരണമടക്കം തുടക്കമിട്ടത് ഇക്കാലത്താണ്. അണ്ണക്കമ്പാട്, കണ്ടനകം, തൃക്കണാപുരം, അയങ്കലം, പാറപ്പുറം, കാടഞ്ചേരി, മാങ്ങാട്ടൂര്‍, തിരുത്തി, കുണ്ടയാര്‍, പോത്തനൂര്‍, നരിപ്പറമ്പ്, അതളൂര്‍, തവനൂര്‍, മൂര്‍ച്ചര തുടങ്ങി മിക്ക പ്രദേശങ്ങളിലും സംഭരണ ഏജന്‍സികള്‍ വന്നു. വളം വിതരണം വ്യാപകമായി പഞ്ചായത്തിലെ 5 കേന്ദ്രങ്ങളിലേക്ക് വ്യാപി പ്പിച്ചു. വസ്ത്രവിപണനം – വിലക്കുറവില്‍ തുണി ത്തരങ്ങള്‍ ലഭ്യമാക്കി ആ മേഖലയിലും ഇടപെടല്‍ നടത്തി. ഭക്ഷ്യക്ഷാമക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് മാവേലി ആരംഭിക്കുകയും, അയങ്കലം, കണ്ടനകം, നരിപ്പറമ്പ്, കുണ്ടയാര്‍ മേഖലകളാക്കി പഞമാസത്തിലെ അരിവിതരണം സംഘടിപ്പിക്കാനും കഴിഞ്ഞു.

1989ല്‍ കൊപ്ര സംഭരണം ആരംഭിച്ചു. തുടർന്ന് നീതിസ്റ്റോറും. സര്‍ക്കാര്‍ തലത്തില്‍ കൊപ്ര സംഭരണം ആരംഭിച്ചതോടെ ബാങ്ക് സംഭരണം നിര്‍ത്തി. 2010ല്‍ കൊപ്ര – നെല്ല് – പച്ചതേങ്ങ സംഭരണം നടന്നു. നീതിസ്റ്റോര്‍ ഇപ്പോള്‍ ഉത്സവ കാലചന്തയായി നടന്നുവരുന്നു. കൺസ്യൂമര്‍ ഫെഡറേഷനുമായി സഹകരിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇവ ന്യായവിലക്ക് ലഭ്യമാക്കാന്‍ കഴിയാറുണ്ട്. സ്‌കൂള്‍ വിപണിയിലെ ഇടപെടലായി സ്റ്റുഡന്റ് മാര്‍ക്കറ്റും ആരംഭിച്ചു. നിര്‍മ്മാണ മേഖലയിലെ ഇടപെടലിനായി ആരംഭിച്ച സിമന്റ് വിപണനം മലബാര്‍ സിമന്റ്‌സുമായി തുടക്കം കുറിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരിക്കയാണ്.

കാലടി-തവനൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയിലുള്‍പ്പെടുത്തി പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ പദ്ധതികള്‍ കാര്‍ഷികാനുബന്ധ മേഖലയില്‍ നന്നായി നടുവരുന്നു. അനര്‍ട്ടുമായി സഹകരിച്ച് ബയോഗ്യാസ്പ്ലാന്റ് വിതരണവും നടന്നിരുന്നു.

പാചകവാതക സാധ്യത തിരിച്ചറിഞ്ഞ് 1995 കാലഘട്ടത്തില്‍ നീതിഗ്യാസിന്റെ ലഭ്യത നമ്മുടെ പഞ്ചായത്തിലെ 50 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി. കുടുംബശ്രീയുമായി സഹകരിച്ച് ഈ പദ്ധതി വീണ്ടും ആരംഭിച്ച് ധാരാളം കുടുംബങ്ങള്‍ക്ക് എത്തിച്ചുനല്‍കി. നിലവില്‍ ലഭ്യത അനായാസമായതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഈ പദ്ധതി അവസാനിപ്പിച്ചു. 2001ല്‍ ആരംഭിച്ച തയ്യല്‍ മെഷീന്‍ വായ്പാ പദ്ധതി മികച്ച പ്രതികരണമുണ്ടാക്കി.

പിന്നിട്ട വഴികളിലെ പാഥേയങ്ങള്‍ എന്നും കരുത്തും വഴികാട്ടിയുമാണ്. പൊതുനന്മ ഫണ്ട് സമാഹരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഇത്തര ത്തില്‍ നടത്താറുണ്ട്. 2017ല്‍ പഞ്ചായത്തുടനീളം നടന്ന സൗജന്യ കുടിവെളള വിതരണം, ഉത്സവകാലചന്തകള്‍, വിവിധ സ്‌കൂളുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നല്‍കുന്ന സഹായസഹകരണങ്ങള്‍, സ്‌കോളര്‍ഷിപ്പ്, പ്രളയ – കോവിഡ് കാലങ്ങളിലെ കിറ്റ് വിതരണത്തില്‍ തുടങ്ങി ജീവനക്കാരുടെ വേതനമടക്കം 18 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും കഴിഞ്ഞു. ഒരു വര്‍ഷത്തെ ഡിവിഡന്റ് ഈയിന ത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ച അംഗങ്ങളുടെ നിലപാട് നാടിന്റെ മഹിതമായ മാതൃകകളിലൊന്നായി.

പ്രളയത്തിന്റെ ആസുരതകളില്‍പ്പെട്ട അതളൂരിലെ 2 കുടുംബങ്ങള്‍ക്ക് കെയര്‍ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുകയും ദുരിതബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ പലിശ സബ്‌സിഡി ലഭ്യമാക്കി വായ്പാസഹായം നല്‍ കുകയും ചെയ്ത് നാടിന്റെ വീണ്ടെടുപ്പിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. കോവിഡ്കാലത്ത് സഹായഹസ്തം എന്ന പേരിലും ഈ പദ്ധതി നടപ്പാക്കി. അധികതുകക്കായി പലിശരഹിത സ്വര്‍ണ്ണപണയ വായ്പയും നല്‍കാന്‍ കഴിഞ്ഞു.

പഠനം ഓൺലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറി യപ്പോള്‍ നേരിട്ട വലിയ പ്രതിസന്ധി മൊബൈ ല്‍ഫോൺ ഇല്ലാത്തതാണ്. കാലടി-തവനൂര്‍ പഞ്ചായത്തുകളിലായി 200ഓളം കുട്ടികള്‍ക്ക് വായ്പാപദ്ധതിയായി ഇവ ലഭ്യമാക്കാന്‍ കഴി ഞ്ഞിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ നല്‍കിവരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വീടുകളി ലെത്തിക്കല്‍ ഫലപ്രദമായി നടപ്പാക്കിവരുന്നു.

തവനൂരില്‍ ആരംഭിച്ച ബാങ്ക് 1968ല്‍ അയങ്കലത്ത് സ്ഥലം ആറുകണ്ടത്തില്‍ മുഹമ്മദ് ഹാജിയില്‍ നിന്ന് ലഭ്യമാക്കി കെട്ടിടം നിര്‍മ്മിച്ച് ആരംഭിക്കുകയും 1996ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. 2021ല്‍ ഹെഡ് ഓഫീസ് ബില്‍ഡിംഗും നിലവില്‍ വന്നു. 2011ൽ തൃക്കണാപുരം, 2017 ൽ തവനൂർ ബ്രാഞ്ചുകൾ നിലവിൽ വന്നു

മുന്‍ ഭരണസമിതികള്‍

  • പ്രമോട്ടിംഗ് കമ്മറ്റി

    ടി.എം. വാസുദേവന്‍ നമ്പൂതിരി (പ്രസി), കെ.ടി. ഗോവിന്ദന്‍ മേനോന്‍ (വൈ. പ്രസി), രാമചന്ദ്രവാര്യര്‍ (ഹോണററി സെക്ര'റി), എന്‍.പി. ഗോപാലമേനോന്‍, ചോലക്കല്‍ മാധവന്‍, ടി.എം. വൈസുണ്ണിനമ്പ്യാര്‍, ഇ. സൈനുദ്ദീന്‍

  • 1963 - 1965

    ടി.എം. വാസുദേവന്‍ നമ്പൂതിരി (പ്രസി), ചോലക്കല്‍ മാധവന്‍ (വൈ.പ്രസി), രാമചന്ദ്രവാര്യര്‍, വി.വി.മൊയ്തീന്‍കുട്ടി ഹാജി, കൊച്ചുണ്ണിനായര്‍, ഹൈദ്രുകണ്ണാത്ത്, കെ.കെ.കുമാരന്‍ മാസ്റ്റര്‍, കെ.പി. വാസുവെറൂര്‍

  • 1965 - 1966

    ചോലക്കല്‍ മാധവന്‍ (പ്രസി), കൊച്ചുണ്ണിനായര്‍ (വൈ. പ്രസി), ടി.എം. വാസുദേവന്‍ നമ്പൂതിരി, കെ. അച്ചുതന്‍മാസ്റ്റര്‍, വി.വി. മൊയ്തീന്‍കുട്ടിഹാജി, കണ്ണാത്ത് ഹൈദ്രു, കെ.കെ.കുമാരന്‍ മാസ്റ്റര്‍, പി. അച്ചുതന്‍ നായര്‍, കുമാരന്‍ മേക്കാടത്ത്

  • 1966 - 1968

    ചോലക്കല്‍ മാധവന്‍ (പ്രസി), കൊച്ചുണ്ണിനായര്‍ (വൈ.പ്രസി), കെ.കെ.കൃഷ്ണന്‍കുട്ടി, ചെറിയാമുഹാജി, വി.വി.മൊയ്തീന്‍കുട്ടി ഹാജി, കണ്ണാത്ത് ഹൈദ്രു, കൃഷ്ണന്‍കുട്ടി.കെ, രാവുണ്ണിനമ്പ്യാര്‍, ദാമോദരന്‍നായര്‍.ടി.വി, എന്‍.പി.ദാമോദരന്‍

  • 1968 - 1970

    ചോലക്കല്‍ മാധവന്‍ (പ്രസി), എന്‍.പി. ദാമോദരന്‍ (വൈ.പ്രസി), കുമാരന്‍ മാസ്റ്റര്‍. കെ.കെ, ഹൈദ്രു കണ്ണാത്ത്, മൊയ്തീന്‍കുട്ടിഹാജി. വി.വി, അബ്ദുറഹ്മാന്‍ഹാജി, കുമാരന്‍ മേക്കാടത്ത്

  • 1971 - 1973

    ചോലക്കല്‍ മാധവന്‍ (പ്രസി), അബ്ദുള്‍റഹ്മാന്‍ ഹാജി(വൈ. പ്രസി), കെ.ടി. ഗോവിന്ദമേനോന്‍, എ. കുഞ്ഞാപ്പ, ടി.വി. ദാമോദരന്‍നായര്‍,
    എ.വി. കൃഷ്ണന്‍നായര്‍, ഹരിദാസ്. സി, റഹിം വടമുക്ക്, ചന്ദ്രശേഖരന്‍ നായര്‍

  • 1973 - 1976

    ചോലക്കല്‍ മാധവന്‍ (പ്രസിഡന്റ്), കെ.കെ. കുമാരന്‍ മാസ്റ്റര്‍ (വൈ. പ്രസി),അബ്ദുറഹ്മാന്‍ ഹാജി, പത്മനാഭന്‍. സി.പി, ചന്ദ്രശേഖരന്‍. പി.വി, മൊയ്തീന്‍കുട്ടിഹാജി, ദാമോദരന്‍ നായര്‍. ടി.വി, അലിഹാജി. കെ.വി, സൈനുദ്ദീന്‍ ഇടശ്ശേരി, അഡ്‌ഹോക് കമ്മറ്റി , ബാലന്‍. കെ (കൺവീനര്‍), ബാവഹാജി. കെ.കെ, ഭാസ്‌കരന്‍. സി

  • 1977 - 1980

    ബാവഹാജി (പ്രസി), പ്രഭാകരന്‍ (വൈ.പ്രസി), പി. കുഞ്ഞിമുഹമ്മദ്, പി.വി. മുഹമ്മദ്കുട്ടി. കെ. ബാലന്‍മാസ്റ്റര്‍, പി. നാരായണന്‍ നായര്‍, അലിഹാജി, കെ.പി. കുഞ്ഞുമരക്കാര്‍മാസ്റ്റര്‍, മൊയ്തുട്ടിഹാജി

  • 1977 - 1980

    ബാവഹാജി (പ്രസി), പ്രഭാകരന്‍ (വൈ.പ്രസി), പി. കുഞ്ഞിമുഹമ്മദ്, പി.വി. മുഹമ്മദ്കുട്ടി. കെ. ബാലന്‍മാസ്റ്റര്‍, പി. നാരായണന്‍ നായര്‍, അലിഹാജി, കെ.പി. കുഞ്ഞുമരക്കാര്‍മാസ്റ്റര്‍, മൊയ്തുട്ടിഹാജി

  • 1980 - 1983

    കുമാരന്‍മാസ്റ്റര്‍. കെ.കെ (പ്രസി), ഭാസ്‌കരന്‍ (വൈ.പ്രസി), വി.എം.സി. നമ്പൂതിരി, കുഞ്ഞാവുഹാജി, എം. അപ്പു, കെ.ബാലന്‍, വി.വി. അബ്ദുറഹ്മാന്‍ ഹാജി, രാമകൃഷ്ണന്‍.കെ, മോഹനന്‍ ഇ.വി

  • 1983 - 1986

    കുമാരന്‍മാസ്റ്റര്‍. കെ.കെ. (പ്രസി), വി.എം.സി. നമ്പൂതിരി (വൈ. പ്രസി), മൊയ്തീന്‍കുട്ടി. പി.കെ, ചോലക്കല്‍ മാധവന്‍, അബ്ദുറഹ്മാന്‍ ഹാജി, മോഹനന്‍. ഇ.വി, മുഹമ്മദ്കുട്ടി.പി.വി

  • 1987 - 1992

    വി.എം.സി നമ്പൂതിരി (പ്രസി), ഇ. സൈനുദ്ദീന്‍ (വൈ.പ്രസി), നാരായണന്‍ വൈദ്യര്‍, ബാലകൃഷ്ണന്‍നായര്‍. പി, പി.ആര്‍. ശ്രീധരന്‍, കല്ല്യാണിഅമ്മ. ടി.വി, കുട്ടന്‍. ടി.പി

  • 1993 - 1996

    വി.എം.സി. നമ്പൂതിരി (പ്രസി), ഇ. സൈനുദ്ദീന്‍ (വൈ. പ്രസി), അച്ചുതന്‍. കെ, ചാത്ത. എം.പി, പി.ആര്‍. ശ്രീധരന്‍, ടി.പി. കുട്ടന്‍, ലീലാവതി. എം.ടി

  • 1993 - 1996

    വി.എം.സി. നമ്പൂതിരി (പ്രസി), ഇ. സൈനുദ്ദീന്‍ (വൈ. പ്രസി), അച്ചുതന്‍. കെ, ചാത്ത. എം.പി, പി.ആര്‍. ശ്രീധരന്‍, ടി.പി. കുട്ടന്‍, ലീലാവതി. എം.ടി

  • 1996 - 1999

    വി.എം.സി. നമ്പൂതിരി (പ്രസി), ഇ. രാജഗോപാല്‍ (വൈ. പ്രസി), അപ്പു. എം, ചാത്ത. എം.പി, വേലായുധന്‍ മാസ്റ്റര്‍, കുട്ട്യാമ്പി. പി.പി, പി. സതീദേവി

  • 1999 - 2004

    വേലായുധന്‍ മാസ്റ്റര്‍. കെ.പി (പ്രസി), ഇ. രാജഗോപാല്‍ (വൈ. പ്രസി), വി.എം.സി നമ്പൂതിരി, മൊയ്തീന്‍കുട്ടി. എ.വി, ശ്രീധരന്‍. പി.കെ, കുട്ട്യാമ്പി.പി. പി., സ്വര്‍ണ്ണകുമാരി.എം

  • 2004 - 2009

    വി.എം.സി. നമ്പൂതിരി (പ്രസി), ഇ. രാജഗോപാല്‍ (വൈ.പ്രസി), അബൂബക്കര്‍. പി.കെ, ജയരാജന്‍. പി, നരേന്ദ്രന്‍. പി.പി, മോഹന്‍ദാസ്. പി, വിജയന്‍. എം.ടി, ടി.വി. ശിവദാസ്, ശ്രീധരന്‍. പി.കെ, കുട്ട്യാമ്പി. പി.പി, സുബൈദ പുലിപ്ര

  • 2009 - 2014

    വി.എം.സി. നമ്പൂതിരി (പ്രസി), ശശി പടിക്കല്‍ (വൈ. പ്രസി), പി. മോഹന്‍ദാസ്, ടി.വി. ശിവദാസ്, സി. സനില്‍കുമാര്‍, പി. ഉഷ, രാജന്‍. കെ.പി

  • 2014 - 2018

    പ്രൊഫ. ടി.പി. ഹബീബ്‌റഹ്മാന്‍ (പ്രസി), പി. മോഹന്‍ദാസ് (വൈ. പ്രസി), കൃഷ്ണന്‍കുട്ടി ടി.എം, ബാലചന്ദ്രന്‍. എം, ടി.വി. ശിവദാസ്, സി. സനില്‍കുമാര്‍, അബ്ദുറഹ്മാന്‍. എ.കെ, ദീപ, എം. നൗഷാബി, പാര്‍വ്വതി അതളൂര്‍, എം.പി. ചാത്ത

  • 2018 - 2023

    പി. ജ്യോതി (പ്രസി), എ.കെ. അബ്ദുറഹ്മാൻ (വൈ. പ്രസി), ബാലചന്ദ്രൻ എം, ജയരാജ് എം, അച്യുതൻ പി കെ, നാരായണൻ വി.എം, വാസുദേവൻ കെ.കെ, സുബ്രമണ്യൻ വി.പി, ഷീല വി.പി, ദീപ എം, പാർവതി എം.പി